
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് 13ാം വാർഡ് കാക്കരിയിൽ വീട്ടിൽ ജോസഫിനെ (23, ഓമനക്കുട്ടൻ ) കാപ്പ ചുമത്തി നാടുകടത്തി. പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ , ജനുവരി 9 മുതൽ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞാണ് എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.