
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമാകെയർ യൂണിറ്റിൽ കൂട്ടിരിപ്പുകാരില്ലാതെ കഴിയുന്ന യുവാവിന്റെ, ചികിത്സയും പുനരധിവാസവും ജില്ലാനിയമ സേവന അതോറിട്ടി ഉറപ്പാക്കി.ആരോരുമില്ലാത്ത മനീഷിന്റെ (48)ചികിത്സ ഉറപ്പുവരുത്തുന്നതിന് ജില്ലാ നിയമ സേവന അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ പ്രമോദ് മുരളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തി. സാമൂഹ്യ പ്രവർത്തകർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി ആശുപത്രി സന്ദർശിച്ചത്. പാരാ ലീഗൽ വോളണ്ടീയറായയ മുഹമ്മദ് കോയയയും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.