ചേർത്തല:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഹിന്ദി അദ്ധ്യാപകരുടെ ഏക സംഘടനയായ ഹിന്ദി അദ്ധ്യാപകമഞ്ചിന്റെ സംസ്ഥാന സമ്മേളനം ചേർത്തലയിൽ തുടങ്ങി. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ഒന്നാംക്ലാസു മുതൽ ഹിന്ദി പഠനം ആരംഭിക്കണമെന്ന് ഹിന്ദി അദ്ധ്യാപക മഞ്ച് സംസ്ഥാന പ്രസിഡന്റ് വി.ജോസ്,ജനറൽസെക്രട്ടറി ശിഹാബ് വേദവ്യാസ,ട്രഷറർ വിനോദ് കുരുവമ്പലം,പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.രാജു,വർക്കിംഗ് പ്രസിഡന്റ് കെ.എസ്.അബിലാഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധിസമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് വി.ജോസ് അദ്ധ്യക്ഷനാകും.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളിഭാർഗവൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് കണക്കും റിപ്പോർട്ടും അവതരണവും ചർച്ചകളും.വൈകിട്ട് ഹിന്ദി അദ്ധ്യാപനം ഡിജിറ്റർ സാങ്കേതിക വിദ്യയിലൂടെ എന്ന വിഷയത്തിൽ ചർച്ച. 13ന് രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ബി.ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തും.നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ സമ്മാനവിതരണം നടത്തും.