അരൂർ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എഴുപുന്ന ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്ത് ഹരിത സഭയിൽ മികച്ച പ്രകടനം കാഴ്ച വച്ച എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിനെയും വിദ്യാർത്ഥി പ്രതിനിധികളെയും പഞ്ചായത്ത് ആദരിച്ചു. ആരോഗ്യ - വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മധുക്കുട്ടൻ പ്രശംസാപത്രങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ടി.എ ഷൈനിമോൾ, ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ പി.ജെ.ശ്രീകാന്ത്,അദ്ധ്യാപകരായ ടെസിജോൺ,ജിമി ജോസഫ് എന്നിവർ സംസാരിച്ചു.