ആലപ്പുഴ: വനിത ശിശുവികസന വകുപ്പ്, ജില്ല ശിശുസംരക്ഷണ യൂണിറ്റ്, ബാലാവകാശ സംരക്ഷണത്തിന്റെ ഭാഗമായി നാളെ ജില്ലാ ചിൽഡ്രൻസ് ഫെസ്റ്റ് ചമയം സംഘടിപ്പിക്കും. രാവിലെ 9.30ന് ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർസെക്കൻഡറി സ്‌ക്കൂളിൽ എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷയാകും. ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ.ജലജചന്ദ്രൻ, ജില്ല കളക്ടർ ജോൺ വി.സാമുവൽ, സബ് ജഡ്ജ് പ്രമോദ് മുരളി എന്നിവർ പങ്കെടുക്കും. ലോഗോ ജില്ലാ ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ പ്രകാശനം ചെയ്തു. നസീർ പുന്നക്കൽ, ടി.വി. മിനിമോൾ, കെ.നാസർ,ലിനു ലോറൻസ്, പ്രൈസ് മോൻ എന്നിവർ പങ്കെടുത്തു.