കായംകുളം: പുതുപ്പള്ളിയിലെ യാത്രാ ക്ലേശം പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനശ്രീ മിഷൻ പുതുപ്പള്ളി മണ്ഡലം സഭായോഗം ആവശ്യപ്പെട്ടു.പുതുപ്പള്ളി വഴി ആയിരംതെങ്ങ് വള്ളിക്കാവ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തലാക്കിയിട്ട് നാളുകൾ ഏറെയായി. രണ്ട് സ്വകാര്യ ബസുകൾ മാത്രമാണ് ഇപ്പോൾ ഈ പ്രദേശത്ത് സർവീസ് നടത്തിവരുന്നത്. ഇതുമൂലം ഈ പ്രദേശത്തെ യാത്രക്കാർ ഏറെ ദുരിതമനുഭവിക്കുകയാണ്.
കേന്ദ്ര സമിതി അംഗം എ. എം കബീർ ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ ജി.ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു .പി.എസ് . പ്രസന്നകുമാർ ,സി.അമ്മിണി,തോമസ് മാത്യു കരിഞ്ഞപ്പള്ളി,ബിജു ഡേവിഡ്,സുശീല വിശ്വംഭരൻ ,തങ്കൻ ചെറുവള്ളി,ബി.ജയരാജ്, സിന്ധു രാജൻ,ബീന ഡാളി എന്നിവർ സംസാരിച്ചു.