ആലപ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലായുവജന കേന്ദ്രവും സംയുക്തമായി ഇന്ന് ദേശീയ യുവജന ദിനം ആചരിക്കും. ചേർത്തല എൻ.എസ്.എസ് കോളേജിൽ സംഘടിപ്പിക്കുന്ന പരിപാടി എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യാതിഥിയാകും. വിവേകാനന്ദ ദർശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ജോജി കൂട്ടുമ്മേൽ ക്ലാസെടുക്കും.