കായംകുളം: കായംകുളം നഗരസഭയിൽ താത്കാലിക ജീവനക്കാരുടെ നിയമനം സി.പി.എം ഏരിയാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നീട്ടി നൽകുവാനുള്ള നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അരിത ബാബു, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ല ജനറൽ സെക്രട്ടറി എ.നിതിൻ , ആസിഫ് സെലെക്ഷൻ, സജീദ് ഷാജഹാൻ, രാകേഷ് പുത്തൻവീടൻ എന്നിവർ നേതൃത്വം നൽകി.