ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പള്ളിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിച്ച് വരുന്നതുമായ കള്ളുഷാപ്പകൾ, ബീയർ പാർലറുകൾ, ബാറുകൾ ഉൾപ്പെടെയുള്ള എല്ലാ മദ്യഷാപ്പുകളും 20,21,26,27,28 തീയതികളിൽ അടച്ചിടുന്നതിന് ജില്ല കളക്ടർ ഉത്തരവായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ ക്രമസമാധാന പാലനവും ഉറപ്പ് വരുത്തുന്നതിനും പളളി കടലിനോട് അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ആളുകൾ മദ്യപിച്ച് കടലിലിറങ്ങി അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഉത്തരവ്.