
ആലപ്പുഴ: പെൻഷൻ നടപ്പാക്കുക, ക്ഷാമബത്ത അനുവദിക്കുക, പെൻഷൻ കമ്മ്യൂട്ടേഷൻ അനുവദിക്കുക, മെഡിക്കൽ ഇൻഷ്വറൻസ് സ്‌കീം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ റീജിയണൽ ഓഫീസിനു മുന്നിൽ നടന്ന ധർണ വർക്കേഴ്‌സസ് കോ ഓർഡിനേഷൻ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം.ഷിറാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.മണിക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.അനന്തകൃഷണൻ, വി.എസ്.അനിൽകുമാർ, പ്രദീപ് കുമാർ, ശിവപ്രസാദ്, എം.വി.സുനിൽകുമാർ, ജയകുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.ശശീന്ദ്രൻ സ്വാഗതവും ശാന്തികുമാർ നന്ദിയും പറഞ്ഞു.