ആലപ്പുഴ: ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിനും സഞ്ചാരത്തിനുമായി കൂടുതൽപ്പേർ കെ.എസ്.ആർ.ടി.സി പാക്കേജുകളെ ആശ്രയിച്ചപ്പോൾ ,വകുപ്പിന് വരുമാനം പതിനേഴര ലക്ഷം രൂപ. ഡിസംബർ മുതൽ ജനുവരി ആറ് വരെ നടത്തിയ പമ്പ, തിരുവൈരാണിക്കുളം, മലക്കപ്പാറ ട്രിപ്പുകളാണ് നേട്ടം കൈവരിച്ചത്. ജില്ലയിലെ ആറ് ഡിപ്പോകളിൽ നിന്നായി ഇക്കാലയളവിൽ 80 ട്രിപ്പുകളാണ് ഓപറേറ്റ് ചെയ്തത്. തിരുവൈരാണിക്കുളം ട്രിപ്പ് മാത്രം അഞ്ചരലക്ഷത്തിനു മുകളിൽ വരുമാനം നേടി. അവധിക്കാലം പിന്നിട്ടെങ്കിലും, ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ യാത്രകൾക്ക് മുടക്കമില്ല. ഈ മാസം 21 മുതൽ 30 വരെയുള്ള തീയതികളിലായി വിവിധ ഉല്ലാസ യാത്രകൾ ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്നുണ്ട്.
.........
വരുമാനം
(ഡിപ്പോ - ട്രിപ്പുകൾ - യാത്രക്കാർ - കളക്ഷൻ)
ചെങ്ങന്നൂർ: 43 - 2058 -₹ 6,00,810
മാവേലിക്കര: 13 - 465 - ₹3.91,160
ഹരിപ്പാട്: 9 - 405 - ₹2.69,450
ആലപ്പുഴ :5 - 184 -₹ 2.23,670
എടത്വ : 4 - 165 - ₹1,59,850
കായംകുളം: 6 - 251 - ₹1,17,857
ആകെ 80 ട്രിപ്പുകൾ - 3568 യാത്രക്കാർ - ₹17,62,797 വരുമാനം
.......
''ഡിസംബർ അവസാനം മുതൽ ജനുവരി ആദ്യ വാരം വരെ മികച്ച വരുമാനമാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ പാക്കേജുകൾക്ക് ലഭിച്ചത്. പോക്കറ്റ് കാലിയാകാതെ സ്ഥലങ്ങൾ ആസ്വദിച്ച് കാണാനാകുമെന്ന് സഞ്ചാരികൾ മനസിലാക്കി കഴിഞ്ഞു.
(ഷെഫീക്ക് ഇബ്രാഹിം, ജില്ലാ കോ-ഓർഡിനേറ്റർ)