കുട്ടനാട് : കുട്ടമംഗലം കിഴക്ക് ശ്രിനാരായണ സാംസ്ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കേരളകൗമുദിയും ചൈതന്യ ഐ ഹോസ്പിറ്റലും ചേർന്ന് സൗജന്യമായി സംഘടിപ്പിക്കുന്ന നേത്ര ചികിത്സാ ക്യാമ്പ് 14 ന് രാവിലെ 9ന് ശാഖായോഗം പ്രസിഡന്റ് എ. കെ. ഗോപിദാസ് ഉദ്ഘാടനം ചെയ്യും. ചൈതന്യ മെഡിക്കൽ ടീം നേത്രസംബന്ധമായ എല്ലാ രോഗങ്ങളും പരിശോധിച്ച് ചികിത്സാ നിർദ്ദേശം നൽകുകയും ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് പദ്ധതി മുഖാന്തിരം സൗജന്യശസ്ത്രക്രിയയും തുടർ ചികിത്സയും ലഭ്യമാക്കും. ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ തങ്ങളുടെ നിലവിലുള്ള ഇൻഷുറൻസ് കാർഡ്, ആധാർകാർഡ്, റേഷൻ കാർഡ് എന്നിവ കൈയിൽകരുതണം. രാവിലെ 8 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. .