പൂച്ചാക്കൽ: കാരവേലിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവ ചടങ്ങുകൾക്ക് തുടക്കമായി. . നാളെ രാവിലെ തളിച്ചുകുട, വൈകിട്ട് ദീപാരാധനക്ക്‌ ശേഷം കൈകൊട്ടിക്കളി, തിരുവാതിര. 14 ന് വൈകിട്ട് ശ്രീ ശബരി അയ്യപ്പ സേവാസംഘം താലപ്പൊലി സംഘത്തിന്റെ താലപ്പൊലി, തേങ്ങയേറ്, തുടർന്ന് സിനിമ ഭക്തി ഗാനമേള.15 ന് മകരവിളക്ക് മഹോത്സവം. വെളുപ്പിന് മഹാഗണപതിഹോമം, ശ്രീബലി. വൈകിട്ട് 5.30 ന് കാഴ്ചശീബലി, വെടിക്കെട്ട് , പുഷ്പാഭിഷേകം.തുടർന്ന് ശ്രീകണ്‌ഠേശ്വരം ശ്രീ ഉമാമഹേശ്വരൈ കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടിക്കളി. വൈദിക ചടങ്ങുകൾക്ക് ഗോപി ശാന്തി, ഉദയൻ ശാന്തി എന്നിവർ കാർമ്മികരാകും. ദേവസ്വം പ്രസിഡന്റ് സുദർശനൻ , സെക്രട്ടറി സജീവ് തുടങ്ങിയവർ നേതൃത്വം നൽകും.