bsj

ഹരിപ്പാട്: നഗരസഭ 2024- 2025 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ നഗരസഭാ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കും.സമ്പൂർണ ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ നടപ്പിലാക്കും. ജൈവ മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന സ്ഥലത്ത് തന്നെ സംസ്കരിക്കുന്നതിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ബയോബിന്നുകൾ സൗജന്യമായും ബയോഗ്യാസ് യൂണിറ്റുകൾ സബ്സിഡി നിരക്കിലും വിതരണം ചെയ്യും. തുമ്പൂർമൂഴി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കി പുതിയ യൂണിറ്റുകൾ നിർമ്മിക്കും. മാലിന്യം നിക്ഷേപിക്കപ്പെടുന്ന പൊതു സ്ഥലങ്ങൾ കണ്ടെത്തി പൂന്തോട്ടങ്ങൾ നിർമ്മിച്ചു സൗന്ദര്യവത്കരണം നടത്തിയും നഗരത്തെ പൂർണമായും മാലിന്യമുക്ത നഗരമാക്കുക എന്നതിന് മുൻഗണന നൽകും. വികസനകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ വിനു.ആർ.നാഥ് സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.കൃഷ്ണകുമാർ, മിനി സാറാമ്മ, എസ്.നാഗദാസ്, നിർമ്മല കുമാരി, മുൻ ചെയർമാൻ കെ.എം. രാജു, കൗൺസിലർ വൃന്ദ. എസ്. കുമാർ, നഗരസഭാ സെക്രട്ടറി ഷമീർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.