
മാന്നാർ: കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ മാന്നാർ മേഖലാ സമ്മേളനം കേബിൾ ടിവി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കലാലയം ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അൻഷാദ് മേഖലാ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സുദിൻ പി.സുകുമാർ സാമ്പത്തിക റിപ്പോർട്ടും വിജയമോഹനൻ ഓഡിറ്റ് റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഷിബു ജില്ലാ അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു, ട്രഷറർ മോഹനൻ പിള്ള, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോജി ജോസഫ്, ബിനു ഭരതൻ എന്നിവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായി കലാലയം ഗോപാലകൃഷ്ണൻ(പ്രസിഡന്റ്), അൻഷാദ് പി.ജെ(സെക്രട്ടറി), സുദിൻ പി.സുകുമാർ(ട്രഷറർ), രാജേഷ് കുമാർ(വൈസ് പ്രസിഡന്റ്), വിജയകുമാർ(ജോ.സെക്രട്ടറി)എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.