photo

ചേർത്തല: സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തല ശ്രീനാരായണ മെമ്മോറിയൽ, ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്റി പി.പ്രസാദ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്,നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ,ഏലിക്കുട്ടി ജോൺ,ശോഭാ ജോഷി,ജി.രഞ്ജിത്ത്,എ.എസ്.സാബു,മാധുരി സാബു, വിദ്യാഭ്യാസ ഉപഡയറക്ടർ സി.സി.കൃഷ്ണകുമാർ,പി.ഉണ്ണികൃഷ്ണൻ,കെ.സി.ആന്റണി, എം.ഇ.രാമചന്ദ്രൻനായർ,പി.ടി.എ പ്രസിഡന്റ് എസ്.ജി.രാജു,പ്രിൻസിപ്പൽ ടി.ലേജുമോൾ, പ്രഥമ അദ്ധ്യാപിക ടി.എസ്.ജിഷ,സി.പി.എം ഏരിയ കമ്മി​റ്റി സെക്രട്ടറി ബി.വിനോദ്,വാർഡ് കൗൺസിലർ രാജശ്രീ ജ്യോതിഷ് എന്നിവർ സംസാരിച്ചു.