
കുട്ടനാട്: വെളിയനാട് പഞ്ചായത്ത് 2024-25 വികസന സെമിനാർ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രികുമാർ അദ്ധ്യക്ഷയായി. വാർഷിക പദ്ധതിയുടെ കരട് രേഖ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ആശ മനോജ് അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർ എം.വി.വിശ്വംഭരൻ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.എസ്.വിനീഷ്, സഞ്ജു ബിനോജ് പഞ്ചായത്ത് അംഗങ്ങളായ സനിൽകുമാർ, ജയിംസ് ജോസഫ്, മായാദേവി, ഓമന രാജപ്പൻ, സിന്ധു സൂരജ്, രാജേഷ് കുമാർ, അനു എബ്രഹാം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ മോഹൻലാൽ, കുടുംബശ്രി സി.ഡി.എസ് ചെയർപേഴ്സൺ രമ്യ സന്തോഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.എം. അഭിലാഷ് സ്വാഗതവും സെക്രട്ടറി സാജുമോൻ പത്രോസ് നന്ദിയും പറഞ്ഞു.