ആലപ്പുഴ: എക്‌സൈസ് വിഭാഗം ക്രിസ്‌മസ് -പുതുവത്സരകാലത്ത് നടത്തിയ സ്‌പെഷ്യൽ ഡ്രൈവ് മികച്ചതാണെന്നും ഇത് ലഹരി വിരുദ്ധപോരാട്ടത്തിന് ശക്തിപകരുമെന്നും മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃത്വയോഗം അഭിപ്രായപ്പെട്ടു. കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന നേതൃയോഗം അമ്പലപ്പുഴയിൽ ചേർന്ന് സ്‌പെഷ്യൽ ഡ്രൈവ് കാലത്തെ എക്‌സൈസിന്റെ പ്രവർത്തനം വിലയിരുത്തുകയും അഭിനന്ദിക്കുകയും ചെയ്തു.
എക്‌സൈസ് വിഭാഗത്തിനൊപ്പം പൊലീസ് വിഭാഗവും നർക്കെട്ടിക്ക് വിഭാഗവും സംയുക്തമായി ചേർന്ന് കാര്യക്ഷമമായ പ്രവർത്തനം ഊർജ്ജപ്പെടുത്തിയാൽ ലഹരി വിപത്തിൽ നിന്ന് നമുക്ക് മോചനം ഉണ്ടാകുമെന്ന് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. മൗലാന ബഷീർ ഹാജി അദ്ധ്യക്ഷത വഹിച്ചു.