photo

ചേർത്തല: സവാക് രജതജൂബിലി ആഘോഷത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ മുദ്രഗാനത്തിന്റെ പ്രകാശനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ, ഫിലിംക്രിട്ടിക്സ് അവാർഡ് ജേതാവ് ആകാശ് രാജിന് നൽകി നിർവഹിച്ചു. സവാക് ജനറൽ സെക്രട്ടറി സുദർശനൻ വർണം,സംഘടനാ സെക്രട്ടറി വിനോദ് അചുംബിത,സ്വാഗതസംഘം കൺവീനർ പി.എസ്.സുഗന്ധപ്പൻ,പ്രത്താസ് അറയ്ക്കൽ,ജില്ല സെക്രട്ടറി പി.നളിനപ്രഭ,ജോയ്സാക്സ്,ആലപ്പി സജീവ്,വി.എ.വിൻസെന്റ്,എസ്.എൽ.പുരം ശാന്തകുമാരി എന്നിവർ പങ്കെടുത്തു. സൈഗാ ദിലീപിന്റെ രചനയ്ക്ക് ജോയ്സാക്സാണ് സംഗീതം നിർവഹിച്ചത്. ജോയ്സാക്സ്,ജയ്സി,ഷേർളി,സജീവ്,സുദർശനൻ എന്നിവരുടേതാണ് ആലാപനം.