ret

ചാരുംമൂട് : പ്രേംനസീറിന്റെ പേരിൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേംനസീർ സുഹൃത്ത് സമിതി ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ കാരുണ്യ ശ്രേഷ്ഠ പുരസ്കാരം ഡോ.ജെറി മാത്യുവിന് ലഭിച്ചു. കറ്റാനം സെന്റ് തോമസ് ആശുപത്രിയിലെ ഓർത്തോ പീഡിയാക്ക് മേധാവിയാണ് ഇദ്ദേഹം.16 ന് വൈകിട്ട് 7.30 ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ തിരുമുറ്റം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരം സമ്മാനിക്കും.