മുഹമ്മ: എസ്.എൽ.പുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ നാളെ വരെ നടക്കും.
ഇന്ന് വൈകിട്ട് നാലിന് ജോൺ കോനാട്ടിന്റെ വസതിയിൽ നിന്ന് കഴുന്ന് പ്രദക്ഷിണം . തുടർന്ന് പള്ളിയിൽ അഞ്ചിന് ആഘോഷമായ കുർബാന. ഫാ.ജേക്കബ് നടുവിലെക്കളം കാർമികത്വം വഹിക്കും. പള്ളത്തുരുത്തി പള്ളി വികാരി ഫാ.സോണി പള്ളിച്ചിറയിൽ വചന സന്ദേശം നൽകും.തുടർന്ന് ഇടവകദിനം, കലാസന്ധ്യ,സ്നേഹവിരുന്ന് .പ്രധാന തിരുന്നാൾ ദിനമായ നാളെ വൈകിട്ട് അഞ്ചിന് ഫാ.ആന്റണി കാട്ടൂപ്പാറ യുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന. സമാപന ശുശ്രൂഷകൾക്ക് റവ. .ഫ്രാൻസിസ് തോട്ടംകര കാർമികത്വം വഹിക്കും.