ചേർത്തല: അർത്തുങ്കൽ ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിനോടനുബന്ധിച്ച് ഇന്ന് മാതൃ-പിതൃദിനം ആചരിക്കുന്നു.ദാമ്പത്യ ജീവിതത്തിന്റെ ഐക്യവും വിശുദ്ധിയും വിലപ്പെട്ടതാണെന്ന് സന്ദേശം മാനവരിലേക്ക് എത്തിക്കാൻ ഈ ദിനം ലക്ഷ്യം വയ്ക്കുന്നു. പുതുതലമുറയുടെ വിശ്വാസ പരിശീലനത്തിനും ധാർമ്മികത വളരുന്നതിനും വിദ്യാഭ്യാസത്തിന്റെ ഉയർച്ചയ്ക്കും പിതാവിന്റെയും മാതാവിന്റെയും ഉത്തരവാദിത്വം ഏറെ ശ്രേഷ്ഠമാണെന്ന തിരിച്ചറിവ് നൽകിക്കൊണ്ട് ആചരിക്കുന്ന ഈ ദിനത്തിൽ എല്ലാ മാതാപിതാക്കളെയും വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥത്തിന് സമർപ്പിച്ചു കൊണ്ടു പ്രത്യേക പ്രാർത്ഥനയും നടത്തും.

അർത്തുങ്കലിൽ ഇന്ന്

പ്രഭാത പ്രാർത്ഥന,ദിവ്യബലി രാവിലെ 6.45ന്,ജപമാല,നൊവേന,ലിറ്റനി വൈകിട്ട് 5ന്, ആഘോഷമായ ദിവ്യബലി 6ന്,ഫാ.ബേർളി വേലിക്കകം മുഖ്യകാർമ്മികനാകും,ഫാ.സേവ്യർ കുരിശിങ്കൽ വചനപ്രഘോഷണം നടത്തും.