മാവേലിക്കര : എസ്.എൻ.ഡി.പി യോഗം 296-ാം നമ്പർ ഉമ്പർനാട് പോനകം ശാഖയിൽ 21-ാംമത് ഗുരു പ്രതിഷ്ഠ വാർഷികം ഇന്ന് നടക്കും.രാവിലെ 5 .45 ന് പ്രഭാതപൂജ, 6 ന്ശാഖാ യോഗം പ്രസിഡന്റ് വിശ്വംഭരൻ പതാക ഉയർത്തും.7 ന് സുജിത്ത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശാന്തിമന്ത്രം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം,മഹാഗുരു പൂജ , ഗുരു പുഷ്പാഞ്ജലി, മംഗളാരതി എന്നിവ നടക്കും.ഉച്ചയ്ക്ക് 12.30ന് അന്നദാനം, 2.30 ന് ഘോഷയാത്ര, വൈകിട്ട് ആറിന് ദീപക്കാഴ്ച,7.30 ന് നടഅടക്കൽ, ഹരിപ്പാട് ദേവസേന ഭജൻസ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.ശാഖ യോഗത്തിന്റെയും വനിതാ സംഘം യൂത്ത് മൂവ്മെന്റ് കുടുംബയൂണിറ്റ് മൈക്രോ യൂണിറ്റ് കുമാരിസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചടങ്ങുകൾ നടക്കും.