
മുഹമ്മ : ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്കൂളിൽ സംസ്ക്കാരിക ഘോഷയാത്രയും സംസ്ഥാന സ്കൂൾ കലോത്സവത്തിലും പ്രവൃത്തി പരിചയമേളയിലും എഗ്രേഡ് കരസ്ഥമാക്കിയവർക്കും കായികതാരങ്ങൾക്കും സ്കൂൾ പി.ടി.എ എസ്.എം.സിയുടെ നേതൃത്വത്തിൽ ആദരിക്കലും നടന്നു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. സി.ഡി.വിശ്വനാഥൻ, നസീമ ഷിജിമോൾ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക ജെ.ഷീല സ്വാഗതം പറഞ്ഞു. പി.റ്റി എ.പ്രസിഡന്റ് കെ.എസ്.സേതുനാഥ് അദ്ധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി മോഹൻ ടി.കെ നന്ദി പറഞ്ഞു. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.