
മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മകര ഭരണി ഉത്സവവും സപ്താഹയജ്ഞവും ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. സേവാസംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള ചെട്ടികുളങ്ങര അദ്ധ്യക്ഷനായി. ചലച്ചിത്ര പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിന് 14ാമത് ചെട്ടികുളങ്ങര അമ്മ സനാതനധർമ്മ പുരസ്കാരം ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ സമ്മാനിച്ചു. ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ചെട്ടികുളങ്ങര ദേവസ്വം എ.ഒ എസ്.അരുൺ, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി.ഹരികൃഷ്ണൻ, ഗാനരചയിതാവ് രാജീവ് വൈശാഖ്, സേവാസംഘം സെക്രട്ടറി എച്ച്.വി.ഗുരുപ്രസാദ്, ട്രഷറർ ഗോകുലം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.