അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 244ാം നമ്പർ പുന്നപ്ര പടിഞ്ഞാറ് ശാഖയിൽ ഷോപ്പിംഗ് സെന്റർ ഉദ്ഘാടനവും, ഗുരുപ്രതിഷ്ഠാ ചടങ്ങും 13 മുതൽ 17 വരെ നടക്കും. നാളെ വൈകിട്ട് 6ന് ദീപം തെളിയിക്കൽ, ഞായറാഴ്ച വൈകിട്ട് 3ന് വിഗ്രഹ ഘോഷയാത്ര, തിങ്കളാഴ്ച വൈകിട്ട് 7ന് റ്റി.കെ.കേശവൻ മെമ്മോറിയൽ ആഡിറ്റോറിയം ഉദ്ഘാടനം, ചൊവ്വാഴ്ച വൈകിട്ട് 7ന് ഓഫീസ് ഉദ്ഘാടനം, ബുധനാഴ്ച രാവിലെ 9.45 നും 9.55 നും മദ്ധ്യേ ഗുരുപ്രതിഷ്ഠാകർമ്മവും നടക്കും. നാളെ വൈകിട്ട് 6ന് ശാഖാ ചെയർമാൻ കെ.എം.രവീന്ദ്രൻ ശാഖാങ്കണത്തിൽ ഗുരുജ്യോതി തെളിയിക്കും. ശാഖയിലെ എല്ലാ ഭവനങ്ങളിലും ഇതേ സമയം ഗുരു ജ്യോതി തെളിയിക്കും. ഞായർ രാവിലെ 8.30 ന് ചെയർമാൻ പതാക ഉയർത്തും. വൈകിട്ട് 3.30 ന് ഘോഷയാത്ര ആരംഭിക്കും. 6.30 ന് പ്രസാദം ഊട്ട്. 7ന് റ്റി.കെ.കേശവൻ മെമ്മോറിയൽ ആഡിറ്റോറിയം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. കെ.എം.രവീന്ദ്രൻ അദ്ധ്യക്ഷനാകും.. 15 ന് പൊതുസമ്മേളനം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യും.പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും.16 ന് പൊതുസമ്മേളനം ബി.രഘുനാഥ് ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുൾ സലാം മുഖ്യ പ്രഭാഷണം നടത്തും.17 ന് രാവിലെ 9.45ന് ഗുരുദേവ വിഗ്രഹപ്രതിഷ്ഠ. 11ന് പൊതുസമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഷോപ്പിംഗ് സെന്റർ ഉദ്ഘാടനം അമ്പലപ്പുഴ യുണിയൻ പ്രസിഡന്റ് പി.ഹരിദാസും ഗുരുക്ഷേത്രസമർപ്പണം യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദനും നിർവഹിക്കുമെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ റ്റി.ഷാജി അറിയിച്ചു.