ചാരുംമൂട്: നൂറനാട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന സത്യപഥം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷവും പാലിയേറ്റീവ് സംഗമവും ഇന്ന് രാവിലെ 10 ന് നൂറനാട് എരുമക്കുഴി മാർക്കറ്റിലെ പാലമേൽ കർഷകവിപണി ഹാളിൽ നടത്തും. സത്യപഥം ചാരിറ്റബിളിന്റെ പ്രസിഡന്റ് പി.പി.കോശിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന വാർഷിക സമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ട്രാഫിക് മിററിന്റെ സമർപ്പണം പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് നിർവ്വഹിക്കും.രോഗബാധിതർക്കുള്ള സഹായ നിധി കൂപ്പൺ എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് ഡോ.എ.വി.ആനന്ദരാജ് റിലീസ് ചെയ്യും.