ചാരുംമൂട്: നൂറനാട് എരുമക്കുഴി കുന്നിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 24, 25, 26 തീയതികളിലായി ആഘോഷിക്കും.24 ബുധൻ രാവിലെ 5.10 ന് നിർമ്മാല്യ ദർശനം, 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം,8 ന് മഹാമൃത്യുഞ്ജയഹോമം, ഉച്ചക്ക് ഒന്നിന് പ്രസാദ വിതരണം, വൈകിട്ട് 4 ന് മഹാ സുദർശനഹോമം, 6.30 ന് ദീപാരാധന, 7 ന് തിരുവാതിര .25 ന് രാവിലെ 8ന് നാരായണീയം പാരായണം, 9 ന് കലശാഭിഷേകം, ഉച്ചക്ക് പ്രസാദ വിതരണം, വൈകിട്ട് 7ന് തിരുവാതിര, 7.30 ന് വൈഷ്ണവ സ്കൂൾ ഒഫ് ഡാൻസിന്റെ ഉത്സവരാവ് നൃത്യദൃശ്യങ്ങൾ. 27 രാവിലെ 4 ന് കാവടിയാട്ടം, 4.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7ന് സംഗീത സദസ്,8 ന് ഭാഗവത പാരായണം, വൈകിട്ട് മൂന്നിന് എഴുന്നള്ളത്ത് കുഞ്ഞാന വിള ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഭഗവതി അയ്യത്ത് ജംഗ്ഷൻ വഴി കെ.പി റോഡിലെത്തും. അവിടെ നിന്ന് നൂറനാട്, പള്ളിമുക്ക്, പത്താം മൈൽ, ആശാൻ കലുങ്ക്, മാമ്മൂട് ജംംഗ്ഷൻ വഴി ക്ഷേത്രത്തിലെത്തിച്ചേരും.5 ന് ഓട്ടൻതുള്ളൽ, 6.30ന് ദീപാരാധന,9.30 ന് കണ്ണൂർ ഹൈബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ തൈപൊങ്കൽ 15 ന് പുലർച്ചെ നടക്കും. ക്ഷേത്രതന്ത്രി വി.പി.കുമാരൻ തന്ത്രി, മേൽശാന്തി പുഷ്ക്കരൻ ശാന്തി, പ്രസാദ് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.