ph

കായംകുളം : ആറാട്ടുപുഴ വേലായുധ പണിക്കരുടെ 199-ാം മത് ജയന്തി ദിനാഘോഷം ആറാട്ടുപുഴ വേലായുധ പണിക്കർ ഫൗണ്ടേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി വാരണപ്പള്ളിൽ നടന്നു. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ പ്രസിഡന്റ് വി.എം.അമ്പിളി മോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ആലുംമൂട്ടിൽ എം.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി ബി.ജീവൻ അവാർഡ് വിതരണവും ചീഫ് കോ-ഓർഡിനേറ്റർ വിനോദ്കുമാർ വാരണപ്പള്ളിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ, കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി,വാരണപ്പള്ളിൽ കുടുംബക്ഷേമ സഭ സെക്രട്ടറി ഇ.ശ്രീദേവി, എസ്. സുവർണ്ണ കുമാർ, ബി.ശ്രീദത്തൻ, കെ.രാമചന്ദ്രൻ,അജിത്ത് അഡ്വ.കെ.എസ്. ജീവൻ , വി.കെ.പ്രേംസൻ , ഷൈൻ ഗോപിനാഥ് , സജി പെരളശ്ശേരിൽ,അഡ്വ.പ്രിൻസ് എന്നിവർ സംസാരിച്ചു.
ജി.ജയകുമാർ സ്വാഗതവും മായാ വാസുദേവൻ നന്ദിയും പറഞ്ഞു.