
കായംകുളം: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള മഹാസമ്പർക്കത്തിന്റെ ഭാഗമായി ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറിയുമായ പി.പ്രദീപ് ലാലിന് മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ എസ്.സേതുമാധവൻ അക്ഷതം കൈമാറി. വിഭാഗ് പ്രചാരക് എം.യു.അനൂപ്, ജില്ലാ കാര്യവാഹ് സി.ജെ.മധു പ്രസാദ്,വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സഹസേവാ പ്രമുഖ് വി.അനിൽകുമാർ,ജില്ലാ സഹകാര്യവാഹ് എസ്.സതീഷ്, പാലമുറ്റത്ത് വിജയകുമാർ എന്നിവർ പങ്കെടുത്തു.