
കായംകുളം : സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഡി.എ കുടിശിക ഉടൻ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ അമ്പലപ്പുഴ ഉപജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡി.എ അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ജില്ലാ ട്രഷറർ ബിജു തണൽ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ആർ.രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വി.ആർ ജോഷി, എം.മനോജ്, ആർ.ഗിരീഷ് ചന്ദ്രൻ,ആർ. രാജേഷ് കുമാർ, അൻവർകരുവ,പി.അനൂപ്, ശ്രീലക്ഷ്മി, സിന്ധു,ജയൻ,ഷാജഹാൻ എന്നിവർ സംസാരിച്ചു.