ആലപ്പുഴ : ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കൃഷ്‌ണേന്ദു കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10ന് രക്ഷാധികാരി ഡോ. എ. വി. ആനന്ദരാജ് പതാക ഉയർത്തും. 10. 30 ന് നേതൃ സമ്മേളനത്തിൽ ആയുർവേദ ആശുപത്രി മേഖലയും ആയുർവേദ ചികിത്സാ ശാസ്ത്രവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലുള്ള ചർച്ചയും പ്രമേയ അവതരണവും നടക്കും. ഉച്ചയ്ക്ക് രണ്ടിന് എ. എച്ച്. എം. എ ജില്ലാ പ്രസിഡന്റ്‌ ഡോ. രവികുമാർ കല്യാണിശേരിലിന്റെ അധ്യക്ഷതയിൽ ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ ഡോ. വിജയൻ നങ്ങേലി ഉദ്ഘാടനം ചെയ്യും . സംസ്ഥാന സെക്രട്ടറി ഡോ. ലിജു മാത്യു ഇളപ്പുങ്കൽ മുഖ്യ പ്രഭാഷണം നടത്തും. നട്ടെല്ല് രോഗങ്ങളിൽ മർമ്മ ചികിത്സയുടെ പ്രാധാന്യം എന്ന വിഷയത്തിൽ നടക്കുന്ന ശാസ്ത്ര ക്ലാസുകൾക്ക് ഡോ. ബി. എസ്. ഗംഗ നേതൃത്വം നൽകും . ഡോ. ബി. ജി. ഗോകുലൻ മോഡറേറ്ററാകും.ഡോ. ഷിനോയ് ആയുർക്ഷേത്ര, ഡോ. സി. കെ. മോഹൻ ബാബു , ഡോ.സജീഷ് കുമാർ, ഡോ.പ്രസന്നൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.