അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സി.ടി സ്കാൻ യന്ത്രം 3 മണിക്കൂറോളം തകരാറിലായത് രോഗികളെ വലച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് യന്ത്രം തകരാറിലായത്. രാവിലെ മുതൽ 20 ഓളം സ്കാനിംഗ് നടന്ന ശേഷമാണ് യന്ത്രം പണിമുടക്കിയത്. 80ഓളം സ്കാനിംഗ് ആണ് ഇവിടെ ദിനംപ്രതി നടത്തുന്നത്. രാവിലെ 10മുതൽ ക്യൂ നിന്ന രോഗികളാണ് വലഞ്ഞത്. അമിത ഉപയോഗമാണ് യന്ത്രം തകരാറിലാകുന്നതിന് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്.

സോഫ്റ്റ് വെയർ തകരാറിലായെങ്കിലും വൈകിട്ട് 4 ഓടെ യന്ത്രം പ്രവത്തനക്ഷമമായി. കഴിഞ്ഞ ശനിയാഴ്ചയാണ് യന്ത്രത്തിന്റെ തകരാർ പരിഹരിച്ചത്. ഇതിന് മുമ്പ് ഒരാഴ്ച യന്ത്രം തകരാറിലായിരുന്നു.