
എരമല്ലൂർ: ആകാശപാത നിർമ്മാണം ഒരു വരി പാതയ്ക്ക് കുറുകെ കുടുങ്ങിയ ചരക്ക് ലോറി ഗതാഗത തടസം സൃഷ്ടിച്ചു.ഇന്നലെ രാവിലെ 8 ഓടെയായിരുന്നു സംഭവം. ദേശീയ പാതയിലൂടെ കടന്നു പോകുന്ന ചരക്ക് ലോറി സമീപത്തെ വെയിറ്റ് ബ്രിഡ്ജിന് മുന്നിൽ കുടുങ്ങുകയായിരുന്നു.ഇതോടെ നിരനിരയായി വാഹനങ്ങൾ കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആകാശ പാത നിർമ്മാണം കമ്പനിയുടെ ക്രെയിൻ എത്തി കുടുങ്ങിയ ചരക്ക് ലോറി വലിച്ചു നീക്കിയാണ് ഗതാഗത പുന:സ്ഥാപിക്കാനായത്. ലോറി നീക്കം ചെയ്യാൻ നാട്ടുകാർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ക്രെയിൻ എത്തിച്ചത്.പലപ്പോഴും ഇവിടെ വാഹനങ്ങൾ കുരുക്കിൽപെട്ട് ഗതാഗത സ്തംഭനം ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. അടിയ്ക്കടി ഉണ്ടാവുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴയ റോഡ് വഴി ചരക്ക് ലോറികൾ വെയിറ്റ് ബ്രിഡ്ജിൽ എത്തിക്കാവുന്നതാണെന്ന് നാട്ടുകാർ പറയുന്നു.