
കായംകുളം: ഐഡിയൽ ട്രസ്റ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. കരിയിലകുളങ്ങര എസ്.ഐ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ പ്രൊഫ.കെ.എം.അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഒ.അബ്ദുള്ളക്കുട്ടി, പ്രിൻസിപ്പൽ ഡോ.എം.എസ്.സമീം,പി.ടി.എ പ്രസിഡന്റഅ അസ്ലം,കായിക അദ്ധ്യാപകൻ വിജേഷ് എന്നിവർ സംസാരിച്ചു.