
ആലപ്പുഴ: റോട്ടറി ക്ലബ്ബ് ഒഫ് ആലപ്പി ഈസ്റ്റിന്റെയും റോട്ടറി ക്ലബ്ബ് ഒഫ് ക്വൊയിലോണിന്റെയും സംയുക്താഭിമുഖ്യത്തിൽ ജയ്പൂർ കൃത്രിമക്കാൽ സൗജന്യമായി വിതരണം ചെയ്തു.
ചാത്തനാട് ആലപ്പി ഈസ്റ്റ് റോട്ടറി ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് എച്ച്.സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.പി ഹരൻ ബാബു അധ്യക്ഷത വഹിച്ചു.
ജയ്പൂർ ലിംബ് പ്രോജക്ട് ഡിസ്ട്രിക്ട് ചെയർമാൻ കൃഷ്ണൻ ജി. നായർ മുഖ്യപ്രഭാഷണം നടത്തി.
റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ബേബികുമാരൻ, ഡിസ്ട്രിക്ട് അസിസ്റ്റന്റ് ട്രെയിനർ ജി. അനിൽകുമാർ, അസിസ്റ്റന്റ് ഗവർണർ അനിത ഗോപകുമാർ, ക്ലബ്ബ് സെക്രട്ടറി അനിൽകുമാർ ശിവദാസ്, റോട്ടറി ക്ലബ്ബ് ഡയറക്ടർമാരായ കെ.ജി ഗിരീശൻ, അന്തോണിച്ചൻ, റ്റി.എൻ ഷാജി, ജോസഫ് അന്ത്രപ്പേർ, സോളമൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.