ആലപ്പുഴ: ജില്ലയിലെ തിരഞ്ഞെടുത്ത 12 ആയുഷ് സ്ഥാപനങ്ങൾക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് (എൻ.എ.ബി.എച്ച്) എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു. ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള വെളിയനാട്, അമ്പലപ്പുഴ തെക്ക്, പുലിയൂർ, ആര്യാട്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളും മണ്ണഞ്ചേരി സിദ്ധ ഡിസ്പെൻസറിയും ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള മാരാരിക്കുളം തെക്ക്, അമ്പലപ്പുഴ തെക്ക്, മാന്നാർ, മുതുകുളം, ഭരണിക്കാവ്, പാലമേൽ പഞ്ചായത്തുകളിലെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുമാണ് അംഗീകാരത്തിന് അർഹമായത്.