lol

മാവേലിക്കര : എസ്.എൻ.ഡി .പി യോഗം ഉളവുക്കാട് 287ാം നമ്പർ ശാഖായോഗം സംഘടിപ്പിച്ച അനുമോദന സമ്മേളനവും വിശേഷാൽ പൊതുയോഗവും പന്തളം യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു . ശാഖാ വൈസ് പ്രസിഡന്റ് ഭാർഗ്ഗവന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂണിയൻ കൗൺസിലർ ഉദയൻ പാറ്റൂർ മുഖ്യപ്രഭാഷണവും സദാശിവൻ ആമുഖ പ്രസംഗവും നടത്തി. ശാഖ വിഭജിച്ച് മറ്റപ്പള്ളി കേന്ദ്രമായി പുതിയ ശാഖ രൂപീകരിക്കാൻ തീരുമാനിച്ചു. എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ.എ.വി. ആനന്ദരാജ്, ബോർഡംങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഉദയൻ പാറ്റൂർ, സദാശിവൻ ഉളവുക്കാട് എന്നിവരെ ആദരിച്ചു. സതീശൻ , രാജു , ശിവരാജൻ ശ്രീകാന്ത്, വിജീഷ് , ഗോപി ചന്ദ്രൻ ഓമനാ ഗോപി , സുപ്രിയ ശ്രീകുമാർ , ഉദയഭാനു , സത്യശീലൻ , മുരളി തുടങ്ങിയവർ സംസാരിച്ചു.