ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 261-ാം നമ്പർ കിഴക്കേക്കര വടക്ക് ശാഖ വക വലിയപറമ്പ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ 19 വരെ നടക്കും. ഇന്ന് രാവിലെ 10ന് സർപ്പംപാട്ട്, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 1ന് കൊടിമര ഘോഷയാത്രയും പൂജയും, 6.30ന് ടി.കെ.ശിവശർമൻ തന്ത്രിയുടെ നേതൃത്വത്തിൽ തൃക്കൊടിയേറ്റ്. 15ന് വൈകിട്ട് 6ന് സോപാനസംഗീതം, രാത്രി 9.30 ന് ഭഗവതി വരവ്, താലം വരവ്, 10ന് എതിരേൽപ്പ്. 16ന് രാവിലെ 8ന് നാരായണീയം, രാത്രി 7.30ന് താലംവരവ്. 16, 17 തീയതികളിൽ 7.30മുതൽ വിവിധ സമിതികളുടെ തിരുവാതിര, 10ന് എതിരേൽപ്പ്.18ന് വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 6.15ന് ദീപക്കാഴ്ച, 7.30ന് ഭഗവത് കഥാമൃതം, 10ന് എതിരേൽപ്പ്. 19ന് രാവിലെ 10നും വൈകിട്ട് 4നും ഓട്ടൻതുള്ളൽ, 4.30ന് കെട്ടുകാഴ്ച വരവ്, 7.30ന് ഗാനമേള, പുലർച്ചെ ഒന്നിന് ആറാട്ട്, 2ന് കലം പൊങ്കാല, 2.30ന് കൊടിയിറക്ക് എന്നിവ നടക്കും.