
പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ ട്രയ്നിംഗ് കോളേജിലെ കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് തുടങ്ങി.16 ന് സമാപിക്കും. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. കല, സാഹിത്യം, സാംസ്ക്കാരിക, വിദ്യാഭ്യാസ വിഷയങ്ങളിൽ വിശദമായ സംവാദങ്ങളും കലാപരിപാടികളും നടക്കും. കോളേജ് ചെയർപേഴ്സൺ എസ്. ശ്രുതി അദ്ധ്യക്ഷയായി. മാനേജർ കെ.എൽ.അശോകൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ബിബി തോമസ്, ക്യാമ്പ് കൺവീനർ കെ.എസ്.സംഗീത , തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ. രജിത, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ,ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.വിനോദ് കുമാർ, ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പൽ വി.ദിലീപ് കുമാർ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾ ചിത്രാ ഗോപി, ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് സ്വപ്ന വത്സൻ തുടങ്ങിയവർ സംസാരിച്ചു. 16 ന് നടക്കുന്ന സമാപന പരിപാടി ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും.