കായംകുളം: പുതുപ്പള്ളി സി.എം.എസ് ഹൈസ്കൂളിൽ രുചി മേളത്തിന്റെ മൂന്നാംസീസൺ ഇന്ന് വൈകിട്ട് 5 ന് മുതൽ നടക്കും. സി.എസ്.ഐ മദ്ധ്യകേരള മഹാ ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ തോമസ് പായിക്കാട് അദ്ധ്യക്ഷത വഹിക്കും. രുചി മേളം സീസൺ ത്രീയുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പിയും കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം യു. പ്രതിഭ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ ഗ്രാമപഞ്ചായത്ത് അംഗം ശ്രീലത,അഡ്വ.കെ ഗോപിനാഥൻ എന്നിവർ സംസാരിക്കും.സ്കൂൾ മാനേജർ തോമസ് പായിക്കാട് ,ഹെഡ്മാസ്റ്റർ ജോൺ വർഗീസ്, പി.ടി.എ പ്രസിഡന്റ് ടി.വി ബിജുലാൽ, പി.ടി.എ വൈസ് പ്രസിഡന്റ് അജിത്, പ്രമോദ് ജേക്കബ്, നിഖിൽ റോയ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.