അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭ മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. ഇതോടൊപ്പം ശങ്കരനാരായണ ശങ്കരനാരായണ സംഗീതോത്സവവും കലോത്സവവും നടക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് കെ.കവിത, സെക്രട്ടറി ബി ശ്രീകുമാർ ,വൈസ് പ്രസിഡന്റ് കരുമാടി ഗോപകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.വിമൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10 ന് ശങ്കര നാരായണ കലോത്സവം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും ഉച്ചക്ക് 11.30ന് കളഭാഭിഷേക ദർശനം നടക്കും. 16ന് രാവിലെ 9.30 ന് കൈകൊട്ടിക്കളി, 17ന് രാവിലെ 8ന് നൃത്തനൃത്യങ്ങൾ, തിരുവാതിര,വൈകിട്ട് 6.3ന് വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള,19ന് വൈകിട്ട് 6.45 ന് നൃത്താർപ്പണം, 20ന് രാവിലെ 8.30 ന് മോഹിനിയാട്ടം, 21ന് രാവിലെ 8ന് തിരുവാതിര,22ന് ഉച്ചയ്ക്ക് 12.30ന് പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന കൃഷ്ണഗീതം,23ന് വൈകിട്ട് 6.30ന് ചലച്ചിത്ര താരം പത്മപ്രിയയും സംഘവും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടി, 24ന് രാവിലെ 9 ന് സംഗീതക്കച്ചേരി, 25ന് രാവിലെ 9 മുതൽ ശങ്കര നാരായണ ശാസ്ത്രീയ സംഗീതോത്സവം, 26ന് വൈകിട്ട് 6ന് സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഉപദേശക സമിതി പ്രസിഡന്റ് കെ.കവിത അധ്യക്ഷയാകും.