അരൂർ: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ജീപ്പ് ,അമിത വേഗതയിലെത്തിയ ടോറസ് ഇടിച്ചു തകർത്തു. എഴുപുന്ന - എരമല്ലൂർ റോഡിൽ റെയിൽവേ ക്രോസിന് സമീപം കഴിഞ്ഞ 10 ന് വൈകിട്ട് 6 ന് ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ പിൻഭാഗം തകർന്നു .ജീപ്പിനകത്തെ ആധുനിക അണുനശീകരണ സ്പ്രേയിംഗ് മെഷീനും തകർന്ന നിലയിലാണ്. എഴുപുന്നയിലെ സ്ത്രീ തൊഴിലാളികളുടെ സംഘടന ഇ.ഒ. വർഗീസ് എന്ന വ്യക്തിയിൽ നിന്ന് 5 വർഷത്തേക്ക് വാടകയ്ക്ക് എടുത്ത ജീപ്പാണ് തകർന്നത്. അരൂർ പൊലീസിൽ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായി തൊഴിലാളി കർഷക സംഘം പ്രസിഡന്റ് കുഞ്ഞുമോളും സെക്രട്ടറി കെ.വി.ഷീലയും പറഞ്ഞു.