velli

ആലപ്പുഴ: തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയായ ശ്രീധർമ്മശാസ്താവിന്റെ മകൻ സത്യകന് ചാർത്താൻ വെള്ളിക്കി​രീടവുമായി ആന്ധ്രയിൽ നിന്ന് ഭക്തരെത്തി. ശ്രീധർമ്മശാസ്താവ് ഭാര്യാപുത്രസമേതനായിരിക്കുന്ന കുടുംബ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലേത്. ക്ഷേത്രം ദർശിച്ചുപോയ ആന്ധ്രയിലെ കുമരവേൽ സ്വാമിയുടെ നേതൃത്വത്തിൽ മുന്നൂറോളം അയ്യപ്പഭക്തന്മാരാണ് വെള്ളി കിരീടവുമായെത്തിയത്. ഭക്തരെ ക്ഷേത്രസമിതി വാദ്യമേളങ്ങളോടെ സ്വീകരിച്ചാനയിച്ചു. കിരീടം സത്യകന് ചാർത്തി. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് കെ.ഉദയഭാനു, സെക്രട്ടറി എസ്.സുഗുണാനന്ദൻ, വൈസ് പ്രസിഡന്റ് കെ.സുധാകരൻ നായർ, ജോയിന്റ്ൻ സെക്രട്ടറി എം.മനോജ്,ട്രഷറർ പത്മാലയൻ, ക്ഷേത്രം മാനേജർ ബി.ഉണ്ണി എന്നിവർ നേതൃത്വം നൽകി.