ആലപ്പുഴ: ഏഴു വർഷമായി പിണറായി വിജയൻ സംസ്ഥാനത്ത് ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നിൽ. സ്വാഗത സംഘം ചെയർമാൻ ജി.ഹരിപ്രകാശ് അദ്ധ്യക്ഷനായി. ഡി.സി.സി അദ്ധ്യക്ഷൻ അഡ്വ.ബി.ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗങ്ങളായ എം.മുരളി, അഡ്വ.ജോൺസൺ എബ്രഹാം, കെ.പി. സി.സി സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ആർ.മുരളീധരൻ, മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനി വർഗ്ഗീസ്, മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, താമരകുളം പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, ജില്ലാ സെക്രട്ടറി എ.സലിം, ജില്ലാ ജോയിന്റ് സെക്രട്ടറി പി.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ:കെ.ആർ.കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ആർ.രാജൻ കുരുക്കൾ, വൈസ് പ്രസിഡന്റുമാരായ കെ.വി.മുരളി, നദീറ സുരേഷ്, ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻനായർ, പി.എംഷെരീഫ്, എന്നിവർ പ്രസംഗിച്ചു. വനിതാ സമ്മേളനം സംസ്ഥാന വനിതാ ഫോറം പ്രസിഡന്റ് എ.നസീം ബീവിഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിതാ ജയൻ മുഖ്യ പ്രഭാഷണം നടത്തി. സംഘടനാചർച്ച ജനറൽ സെക്രട്ടറി എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ആർ.കുമാരദാസ്, ടി.എസ്.സലിം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി.സാനന്ദൻ, സി.വി.ജയൻ, പ്രൊഫ.എ.മുഹമ്മദ് ഷെരീഫ്, ബി.പ്രസന്നകുമാർ, ഡി.ബാബു, ജില്ലാ ട്രഷറർ ജി.പ്രകാശൻ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് എൽ.ലതാകുമാരി, സെക്രട്ടറി കെ.ജയശ്രി, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.എസ്.സന്തോഷ്, സ്വാഗത സംഘം കൺവീനർ ജി.പ്രസന്നൻ പിള്ള, ജില്ലാ ഭാരവാഹികളായ കെ.ജെ.സെലിൻ, എസ്.ജയാമണി, ബി.അംബിക കുമാരി, എസ്.പാത്തുമുത്തു, പി.ലക്ഷ്മി ദേവി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ബി.ഹരിഹരൻ നായർ (പ്രസിഡന്റ്) , എം.കെ. സുഗതൻ, എ.എ.ജലീൽ, പി.എം.ഷെരീഫ്, ഇ.കെ. കാർത്തികേയൻ, എൽ. ലതാകുമാരി, സി.മോനച്ചൻ,തൃക്കുന്നപ്പുഴ പ്രസന്നൻ (വൈസ് പ്രസിഡന്റുമാർ), എ.സലിം (സെക്രട്ടറി), പി.രാമചന്ദ്രൻ നായർ, പി.കെ. ജയിൻ, കെ.ജെ. സെലിൻ, എൻ. ചന്ദ്രശേഖരൻ, പി.ജെ.ജോയി, അഡ്വ.കെ.ജി.മോഹനൻപിള്ള(ജോയിന്റ് സെക്രട്ടറിമാർ) , ജി.പ്രകാശൻ (ട്രഷറർ). വനിതാ ഫോറം ജില്ലാ പ്രസിഡന്റായി കെ.ജയശ്രീയെയും സെക്രട്ടറിയായി മേഴ്‌സി ജോസിയെയും തിരെഞ്ഞടുത്തു.