
ആലപ്പുഴ: ജില്ല യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ യുവജനദിനാചരണം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.ടി.പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദർശനാബായ്, വാർഡ് മെമ്പർ പ്രീത അനിൽ, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ ബി.ഷീജ, ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ ബി.ബിനോയ്, എസ്.എൻ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിയ പ്രിയദർശൻ തുടങ്ങിയവർ പങ്കെടുത്തു. വിവേകാനന്ദ ദർശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ജോജി കൂട്ടുമേൽ സെമിനാർ നയിച്ചു.