photo

ചാരുംമൂട് : വണ്ടിപ്പെരിയാറിൽ ഇരയായ കുട്ടിയുടെ മാതാപിതാക്കൾക്ക് വിശ്വാസമുള്ള വക്കീലിനെ പ്രോസിക്യൂട്ടറായി നിയമിക്കുക, സാമൂഹ്യ സാമ്പത്തിക സർവ്വേയോടു കൂടി കേരളത്തിൽ ജാതി സെൻസസ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സാംബവർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പി. കറുപ്പയ്യ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഇൻ ചാർജ് ബി.അജിത്കുമാർ , എഴുത്തുകാരൻ പി.എൻ. പ്രേംബാബു എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

കുന്നത്തൂർ ഗോപാലകൃഷ്ണൻ, എം.കെ.ശിവൻകുട്ടി, സുബ്രൻ തൃശൂർ, സി.എ.രവീന്ദ്രൻ, വൈ. മനു, റ്റി.എം.ഗിരി, ഭാനുമതി ജയപ്രകാശ്, സരളാ രാമചന്ദ്രൻ, അശോകൻ പുന്നക്കുറ്റി, ഒ.കെ.കുഞ്ഞുകുട്ടി എന്നിവർ സംസാരിച്ചു.