മാന്നാർ: പാരിസ്ഥിതിക സംഘടനയായ മിലൻ 21ഉം ഓങ്കാർ ആയുർവേദ ആശുപത്രിയും സഹകരിച്ച് നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് , ഇന്ന് രാവിലെ 9 ന് കുട്ടംപേരൂർ മുട്ടേൽ എം.ഡി.എൽ.പി സ്‌കൂളിൽ മന്ത്രി പി.പ്രസാദ് ഉദ്‌ഘാടനം ചെയ്യും. നടുവേദന, മുട്ടുവേദന, സോറിയാസിസ്, സന്ധിവാതം, വെരിക്കോസ്, സ്ട്രോക്ക് മാനേജ്‌മെന്റ്, തൈറോയിഡ് തുടങ്ങിയവയ്ക്ക് സൗജന്യ പരിശോധനയും തുടർചികിത്സയും ഈ ക്യാമ്പിലൂടെ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോക്ടർമാരായ ഒ.ജയലക്ഷ്മി, കണ്ണൻ രാജീവ്, സംഗീത കണ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.