s

അമ്പലപ്പുഴ : എൻ.എച്ച്. എം ജില്ലാ ഓഫീസ് കേന്ദ്രീകരിച്ചു നടന്നിട്ടുള്ള അഴിമതിയെക്കുറിച്ചും മോഷണത്തെക്കുറിച്ചും സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ്‌ കെ.സോമൻ ആവശ്യപ്പെട്ടു. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വിജിലൻസ് അന്വേഷണം സത്യസന്ധമായി നടക്കുമെന്ന് തോന്നുന്നില്ല. കേസ് അട്ടിമറിക്കുവാനുള്ള ശ്രമം ആണ് നടക്കുന്നത് . എൻ. എച്ച് .എമ്മിന്റെ കേന്ദ്ര സംഘം ജില്ല ഓഫീസ് സന്ദർശിക്കണമെന്നും ജില്ലാ തലത്തിൽ കേന്ദ്ര ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. മൻസൂക് മാണ്ഡവ്യക്ക് ഇമെയിലായി നിവേദനം അയച്ചതായും സോമൻ അറിയിച്ചു..