photo

ചേർത്തല: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സർക്കാർ എയ്ഡഡ് കോളേജുകളിൽ ഹിന്ദി ബിരുദകോഴ്സുകൾ തുടങ്ങണമെന്നും ഒന്നു മുതൽ 12ാം ക്ലാസ് വരെ ത്രിഭാഷാ പഠന പദ്ധതി നടപ്പിലാക്കി ഹിന്ദിപഠനം ഉറപ്പാക്കണമെന്നും ചേർത്തലയിൽ നടന്ന ഹിന്ദി അദ്ധ്യാപകമഞ്ച് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഹിന്ദി അദ്ധ്യാപക മഞ്ച് സംസ്ഥാന പ്രസിഡന്റ് വി.ജോസ് അദ്ധ്യക്ഷനായി.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളിഭാർഗവൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ,എസ്.ആർ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.വിവിധ ചർച്ചകളിൽ ബി.അജികുമാർ,കെ.മുഹമ്മദ് മുസ്തഫ,വിനോദ് കരുവമ്പലം,ടി.കെ.പ്രിയംവദകുമാരി,കെ.ഷൈനി,കെ.എസ്.അബിലാഷ്,എൻ.ജ്യോതി,പി.അബ്ദുൾ അസീസ്,എം.എം.സുനിൽ,പി.ദിനേശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഹിന്ദി അദ്ധ്യാപനം ഡിജി​റ്റർ സാങ്കേതിക വിദ്യയിലൂടെ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസ്ഥാന അക്കാഡമിക്ക് കൗൺസിൽ കോ ഓർഡിനേ​റ്റർ ഗോവിന്ദരാജ് അദ്ധ്യക്ഷനായി.എം.രാമകൃഷ്ണൻ,കെ.എ.ഹാരിസ്,എം.ബേബിഗിരിജ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് രാവിലെ10ന് പൊതുസമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ബി.ബാബുപ്രസാദ് മുഖ്യപ്രഭാഷണംനടത്തും.നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ സമ്മാനവിതരണം നടത്തും.